ഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ടോടെ അമിത് ഷായുടെ വീട്ടില്‍ നേരിട്ടെത്തിയാണ് അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തിയത്. ഇതോടെ കോൺഗ്രസ് വിട്ട് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി.
ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരമാണെന്നും അമരീന്ദർ ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും ഓഫീസ് തള്ളിയിരുന്നു.
നേരത്തെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എമാർ ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.
Post Your Comments