Latest NewsUAENewsGulf

യു.എ.ഇ പൗരന്മാര്‍ക്ക്​ താമസ സ്ഥലം ഒരുക്കാന്‍ 520 കോടി ദിര്‍ഹം അനുവദിച്ചു

ദുബായ് : ഇമാറാത്തി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 4000 പേര്‍ക്ക്​ ഭൂമി നല്‍കുകയും വീട്​ നിര്‍മിച്ച്‌​ നല്‍കുകയും ചെയ്യുമെന്നും ഇതിനായി 5.2 ശതകോടി ദിര്‍ഹം ചെലവഴിക്കുമെന്നും യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം അറിയിച്ചു. താമസവും അടിസ്ഥാന സൗകര്യ വികസനവും​ രാജ്യം മുഖ്യ പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

Read Also : ദുബായിൽ നടക്കുന്ന ആഗോള ടെക്നോളജി മേളയിൽ പങ്കെടുക്കാൻ കേരളത്തില്‍ നിന്ന് 49 കമ്പനികൾ  

യോഗ്യരായവര്‍ക്ക്​ 10 ലക്ഷം ദിര്‍ഹമിന്റെ പലിശരഹിത ഭവന വായ്​പ നല്‍കാനും ഭവന പദ്ധതിക്കായി കൂടുതല്‍ ഭൂമി അനുവദിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.ഇമാറാത്തി ഹൗസിങ്​ പദ്ധതിക്കായി 65 ശതകോടി ദിര്‍ഹം അനുവദിക്കുമെന്ന്​ കഴിഞ്ഞ ദിവസം ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചിരുന്നു. അടുത്ത 20 വര്‍ഷത്തേക്ക്​ വിഭാവനം ചെയ്​തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ്​ തുക അനുവദിച്ചത്​.

യു എ ഇ പൗരന്മാരുടെ സന്തോഷത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button