UAELatest NewsNewsGulf

ദുബായ് എക്സ്പോ 2020 : ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങൾ വഴിതുറക്കുന്നു

ദുബായ് : 192 രാജ്യങ്ങൾ ഒന്നിക്കുന്ന ദുബായ് എക്സ്പോയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി വലിയ അവസരങ്ങളാണ് വഴിതുറക്കുന്നത്. വജ്രം, സ്വർണ്ണം, വസ്ത്രം മരുന്ന്, ഊർജ്ജം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപകരെ എത്തിക്കാൻ മേളയിലൂടെ ഇന്ത്യയ്ക്കാവുമെന്നാണ് പ്രതീക്ഷ.

Read Also : പുതിയ ജീവനക്കാരെ നിയമിക്കാൻ യുഎഇ കമ്പനികൾ പദ്ധതിയിടുന്നതായി സർവെ  

ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ സ്വന്തം പദ്ധതികൾ പ്രഖ്യാപിക്കാനും നിക്ഷേപകരുമായി ചർച്ച നടത്താനും ദുബായ് എക്സ്പോയിൽ അവസരമൊരുക്കുമെന്ന് യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.

കേരളത്തിനും മേളയിൽ പ്രാതിനിധ്യമുണ്ട്. അടുത്തമാസം ഒന്നിന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മേളയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്യുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത വർഷം മാർച്ച് 31 വരെ നീളുന്ന മേളയിലെ ഇന്ത്യൻ ഇന്നവേഷൻ ഹബ്ബ് നിക്ഷേപകർക്ക് വഴികാട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button