ബെംഗളൂരു: ഇറാന്‍ പൗരന്‍ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിനാലെന്ന് വ്യക്തമാക്കി പോലീസ്. ഇറാന്‍ സ്വദേശിയായ ജാവേദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍(34) ആണ് ബെംഗളൂരു ബിഡദിയിലെ ഈഗിള്‍ടൗണ്‍ ഗോള്‍ഫ് വില്ലേജിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് വളർത്തിയത്. പഠനകാലം മുതല്‍ ലഹരിക്ക് അടിമയായ ഇയാള്‍, ഫ്ലാറ്റിൽ ആധുനിക സംവിധാനങ്ങളോടെയാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.
ആര്‍ടി നഗറിന് സമീപം കാവേരി നഗറില്‍ ലഹരിമരുന്ന് വില്‍ക്കാന്‍ എത്തിയ അല്‍ദിനോടൊപ്പം മൂന്നുപേരെക്കൂടി ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഇവരില്‍നിന്ന് കഞ്ചാവും എല്‍.എസ്.ഡി. സ്റ്റാമ്പുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇറാന്‍ സ്വദേശിയായ മുഹമ്മദി ബാരോഘ്(35) ബെംഗളൂരു ഹെഗ്‌ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന്‍ ഉസ് സമന്‍(31) ബെംഗളൂരു ഫ്രേസര്‍ടൗണ്‍ സ്വദേശി മുഹസിന്‍ ഖാന്‍(30) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അല്‍ദിന്റെ ഫ്‌ളാറ്റിലെ ഹൈഡ്രോ കഞ്ചാവ് ചെടികൃഷി കണ്ടെത്തിയത്.
ആദ്യമായി ലഹരി ഉപയോഗിച്ചത് മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും ഇതിൽ ആനന്ദം കണ്ടെത്തിയതോടെ പിന്നീട് സ്വയം കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അല്‍ദിന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതിനായി ഓണ്‍ലൈനില്‍നിന്ന് പുസത്കങ്ങള്‍ വാങ്ങിയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ് ഹൈഡ്രോ കഞ്ചാവ് ചെടി വളര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ മനസിലാക്കിയതെന്നും അല്‍ദിന്‍ പറഞ്ഞു.
‘കാളിയമർദ്ദനം നടത്തി അവസാനം കോൺഗ്രസിൽ എത്തി’: കനയ്യയെ പുകഴ്ത്തിയ എം.ബി രാജേഷിനെ ട്രോളി സോഷ്യൽ മീഡിയ
പരീക്ഷണമെന്നരീതിയില്‍ കമ്മനഹള്ളിയിലെ വാടകവീട്ടിലെ ഫിഷ് ടാങ്കിലാണ് ആദ്യം ഹൈഡ്രോ കഞ്ചാവ് കൃഷി തുടങ്ങിയതെന്നും ചട്ടികളില്‍ ചകിരിച്ചോറ് നിറച്ച് എസിയും കൃത്രിമപ്രകാശവും സജ്ജീകരിച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതെന്നും അല്‍ദിന്‍ പോലീസിന് മൊഴി നൽകി.
പരീക്ഷണം വിജയകരമായതോടെ അല്‍ദിന്‍ കഞ്ചാവ് വളര്‍ത്തൽ വിപുലമാക്കിയതായും വിളവെടുത്ത് വില്‍ക്കാനും ആരംഭിച്ചതായും ഇയാൾ പറഞ്ഞു. തുടർന്ന് സ്വന്തം നാട്ടുകാരനായ മുഹമ്മദി ബാരോഘുമായി ചേര്‍ന്ന് ലഹരിവില്‍പ്പന സംഘം രൂപവത്കരിക്കുകയും നഗരത്തില്‍ കച്ചവടം നടത്തുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് മുഹ്‌സിന്‍ ഉസ് സമാനും മുഹ്‌സിന്‍ ഖാനും ഇവരുടെ സഹായികളായിരുന്നു.
Post Your Comments