ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ പോലും തോല്‍പ്പിക്കുന്ന വരള്‍ച്ചയെ അതിജീവിക്കുന്ന പ്രത്യേക സവിശേഷതകള്‍ ഉള്ള വിളകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഐസിഎആര്‍ വികസിപ്പിച്ചെടുത്ത 35 വിള ഇനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്.
വരള്‍ച്ചയെ ചെറുക്കുന്ന തരത്തിലുള്ള കടല, കരിയല്‍ , വന്ധ്യത തുടങ്ങിയവ പ്രതിരോധിക്കാന്‍ കഴിവുള്ള തുവര, നേരത്തേ പാകമാകുന്ന സോയാബീന്‍ മുതലായ രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉള്‍പ്പെടുന്നു. അരി, ഗോതമ്പ്, തിന ,ചോളം, കടല, സ്പെയിനില്‍ ധാരാളമായി കാണുന്ന ഒരു കടല വര്‍ഗ്ഗമായ ക്വിനോവ, കുതിരക്ക് കൊടുക്കുന്ന ഗോതമ്പ്, ചതുര പയര്‍ , ഫാബ ബീന്‍ എന്ന ഒരു തരം വന്‍പയര്‍ എന്നിവയുടെ ജൈവ ഫോര്‍ട്ടിഫൈഡ് ഇനങ്ങളും ഉള്‍പ്പെടും.
രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാന- കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും സംഘടിപ്പിച്ച പരിപാടി, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Post Your Comments