Latest NewsKeralaNewsIndia

‘മായാവിയുടെ മാന്ത്രിക വടി, ലുട്ടാപ്പിയുടെ കുന്തം, നബിയുടെ ഉച്ചിയിലെ ആറ് മുടി’: മോൻസനെ പരിഹസിച്ച് വൈറലാകുന്ന പോസ്റ്റ്

ചേർത്തല സ്വദേശി മോൻസൻ മാവുങ്കൽ അറസ്റ്റിലായതോടെ പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ട വൻ തട്ടിപ്പിന്റെ കഥയാണ് പുറത്തുവരുന്നത്. സിനിമാ-രാഷ്ട്രീയ പ്രമുഖരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇയാളുടെ ‘ചങ്ക്‌സ്’ ആണ്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോൾ കിട്ടിയ വെള്ളി നാണയമുൾപ്പെടെ തന്റെ ശേഖരത്തിലുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. മോൻസൻ മാവുങ്കലിനേയും ഇയാളെ തിരിച്ചറിയാതെ ബന്ധം പുലർത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ട്രോളി സോഷ്യൽ മീഡിയ. അത്തരത്തിൽ ഒരു ട്രോൾ പോസ്റ്റ് ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മായാവിയുടെ മാന്ത്രിക വടി മുതൽ നബിയുടെ ഉച്ചിയിലെ ആറ് മുടി വരെയുള്ള പുണ്ണ്യ പുരാതന വസ്തുക്കൾ താൽപ്പര്യമുള്ളവർക്ക് നല്ല വില കിട്ടിയാൽ നൽകുന്നതായിരിക്കും എന്നാണ് പരിഹാസരൂപേണ യുവാവ് കുറിക്കുന്നത്. മോൻസന്റെ കൈകളിൽ നിന്നും പുരാവസ്തുക്കൾ വാങ്ങാനെത്തിയവരെയും വാങ്ങി പണം നഷ്ടവരെയുമാണ് യുവാവ് പരിഹസിക്കുന്നത്.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മായാവിയുടെ മാന്ത്രിക വടി…

മായാവിയുടെ ഷഡി…

കൂട്ടുസന്റെയും ഡാക്കിനിയുടെയും വസ്ത്രങ്ങൾ..

ലുട്ടാപ്പിയുടെ കുന്തം…

കുപ്പിയിലടച്ച ഭൂതം..

അലാവുദീന്റെ അത്ഭുത വിളക്ക്…

രാവണന്റെ പത്ത് കിരീടം…

പാഞ്ചാലിയുടെ സാരി…

ഭീമന്റെ ഗഥ..

ഭരതമുനിയുടെ കപ്പട കോല്…

നാരദന്റെ കപ്പ്ളി കട്ട…

യേശു ഉണ്ടാക്കിയ ഒരു കുപ്പി വീഞ്ഞ്…

യേശു കേറിയ കഴുതയുടെ നാല് പല്ല്..

നബിയുടെ ഉച്ചിയിലെ ആറ് മുടി…

മുതലായ പുണ്ണ്യ പുരാതന വസ്തുക്കൾ താൽപ്പര്യമുള്ളവർക്ക് നല്ല വില കിട്ടിയാൽ നൽകുന്നതായിരിക്കും..

പരമ കാരുണ്ണ്യവാനായ ഡിങ്കന്റെ അനുഹ്രഹവും, സ്നേഹവും, വാൽസല്യവും, കരുണയും എപ്പോഴും നിങ്ങളിൽ ഉണ്ടാകുമാറാകട്ടെ… ആമീൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button