Latest NewsUAENewsGulf

ദുബായ് സ്​പോര്‍ട്​സ്​ കൗണ്‍സില്‍ നടത്തുന്ന ദുബായ് റണി​ല്‍ പ​ങ്കെടുക്കാന്‍ രജിസ്​ട്രേഷന്‍ തുടങ്ങി

ദുബായ് : ദുബായ് സ്​പോര്‍ട്​സ്​ കൗണ്‍സില്‍ നടത്തുന്ന ദുബായ് റണി​ല്‍ പ​ങ്കെടുക്കാന്‍ രജിസ്​ട്രേഷന്‍ തുടങ്ങി. ഇക്കുറി എക്​സ്​പോ 2020യുമായി ബന്ധപ്പെടുത്തിയാണ്​ ദുബായ് റണ്‍ നടത്തുന്നത്​. 3, 5, 10 കിലോമീറ്ററാണ്​ ഓട്ടം. നവംബര്‍ 11 വരെ അപേക്ഷിക്കാം. premieronline.com എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്​റ്റര്‍ ചെയ്യേണ്ടത്​. 30 ഓളം കായിക പരിപാടികളാണ്​ എക്സ്പോ കാലയളവില്‍ ദുബായ് പദ്ധതിയിട്ടിരിക്കുന്നത്​.

Read Also : ദുബായ് എക്സ്പോ 2020 : ‘ഒക്ടോബർ പാസ്’ പുറത്തിറക്കി സംഘാടകർ  

വേള്‍ഡ്​ ഫാമിലി റണും നടക്കുന്നുണ്ട്​. ഒക്​ടോബര്‍ 9 ​ മുതല്‍ 30 വരെ എല്ലാ ശനിയാഴ്​ചയുമാണ്​ ഓട്ടം. ഇതി​ന്റെ രജിസ്​ട്രേഷന്‍ ആരംഭിച്ചു. ഏത്​ ​പ്രായക്കാര്‍ക്കും ​സൗജന്യമായി പ​ങ്കെടുക്കാം. 1.3 കിലോമീറ്ററാണ്​ ദൂരം.

എ.ഐ.എസ്​ അത്​ലറ്റിക്​സിന്റെ സഹകരണത്തോടെ ദുബായ് സ്​പോര്‍ട്​സ്​ കൗണ്‍സില്‍ രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനവും നല്‍കുന്നുണ്ട്​. എക്​സ്​പോ പാര്‍ക്കിലാണ്​ പരിശീലനം. ഒക്​ടോബര്‍ മൂന്ന്​ മുതല്‍ ആറ്​ വരെ, 10-13, 17-20, 24-27 ദിവസങ്ങളിലാണ്​ പരി​ശീ

shortlink

Related Articles

Post Your Comments

Related Articles


Back to top button