ദുബായ്: ദുബായ് എക്‌സ്‌പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദിവസത്തെ ടിക്കറ്റിന്റെ നിരക്കിൽ ആദ്യമാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ പുറത്തിറക്കി സംഘാടകർ. ഒക്ടോബർ പാസെടുക്കുന്നവർക്ക് അടുത്ത മാസം 1 മുതൽ 31 വരെ എത്ര തവണ വേണമെങ്കിലും എക്‌സ്‌പോ സന്ദർശിക്കാം. 95 ദിർഹമാണ് പാസിന്റെ നിരക്ക്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, 60 വയസ്സ് കഴിഞ്ഞ വയോധികർ എന്നിവർക്ക് എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്.
Read Also: കേരളത്തിൽ ഹെലികോപ്റ്റര്‍ ടൂറിസം: തായ് വാന്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി ടൂറിസം മന്ത്രി
ഒരു തവണ പ്രവേശിക്കാവുന്ന ടിക്കറ്റിന് 95 ദിർഹവും (ഏകദേശം 1,900 രൂപ) 6 മാസം കാലാവധിയുള്ള പാസിന് 495 ദിർഹവു (ഏകദേശം 9,900 രൂപ) ഒന്നിലേറെ തവണ പ്രവേശനം അനുവദിക്കുന്ന ഒരുമാസത്തെ പാസിന് 195 ദിർഹ (ഏകദേശം 3,900 രൂപ)വുമാണ് നിരക്ക്.
950 ദിർഹത്തിന്റെ (ഏകദേശം 19,000 രൂപ) പാക്കേജിൽ മാതാപിതാക്കളും വീട്ടു ജോലിക്കാരിയും ഉൾപ്പെടും. ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും. മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25 ശതമാനമാണ് ഇളവ് ലഭിക്കുക.
Post Your Comments