ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദന വരുന്നതിന്റെ കാരണം ഈ കഫീനാണ്.
അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീര്‍ത്തിരിക്കാന്‍ കാരണമാകുന്നു. ഭക്ഷണത്തിന്റെ തൊട്ടുമുമ്പുള്ള ചായ കുടിയും അത്ര നല്ലതല്ല.
അമിതമായ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യും. കഫീനൊപ്പമുള്ള ടാനിന്‍ ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ ഇത് പിന്തിരിപ്പിക്കും.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചായയ്ക്കകത്തെ പാലും പലര്‍ക്കും വില്ലനാകാറുണ്ട്. പാലും പാലുത്പന്നങ്ങളും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ ബുദ്ധിമുട്ട്. കഴിച്ച ഭക്ഷണം ദഹിക്കും മുമ്പ് വീണ്ടും കഴിക്കുന്നത് ഗുരുതമായ ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് വയറ് വീര്‍ക്കാനും കാരണമാകും.
Post Your Comments