Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് ആറായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1010 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 329 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1036 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 6594 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 72 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വീണ്ടും ചൈനയുടെ പ്രകോപനം: കിഴക്കൻ ലഡാക്കിൽ അതിർത്തിക്ക് സമീപം എട്ടിടങ്ങളിലായി സൈനിക ടെന്‍റുകള്‍ നിര്‍മിച്ച് ചൈന

തിരുവനന്തപുരം സിറ്റിയിൽ 219 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരാണ് അറസ്റ്റിലായത്. 68 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 135 കേസുകൾ രജിസ്റ്റർ ചെയ്യുകയും 24 പേർ അറസ്റ്റിലാകുകയും 50 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 57 കേസുകളും കൊല്ലം സിറ്റിയിൽ 216 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 219, 19, 68
തിരുവനന്തപുരം റൂറൽ – 135, 24, 50
കൊല്ലം സിറ്റി – 216, 21, 16
കൊല്ലം റൂറൽ – 57, 57, 92
പത്തനംതിട്ട – 50, 41, 58
ആലപ്പുഴ – 19, 2, 21
കോട്ടയം – 41, 32, 293
ഇടുക്കി – 35, 0, 5
എറണാകുളം സിറ്റി – 72, 11, 6
എറണാകുളം റൂറൽ – 48, 10, 82
തൃശൂർ സിറ്റി – 2, 2, 2
തൃശൂർ റൂറൽ – 8, 12, 28
പാലക്കാട് – 8, 8, 25
മലപ്പുറം – 1, 1, 16
കോഴിക്കോട് സിറ്റി – 2, 2, 2
കോഴിക്കോട് റൂറൽ – 26, 32, 0
വയനാട് – 15, 0, 16
കണ്ണൂർ സിറ്റി – 32, 32, 81
കണ്ണൂർ റൂറൽ – 0, 0, 48
കാസർഗോഡ് – 24, 23, 127

Read Also: മോന്‍സണ്‍ന്റെ സൗഹൃദത്തിൽ കൂടുതൽ ഉന്നതർ: ടൊവിനോ, ശ്രീനിവാസൻ, പേളി, ബാല സ്ഥിരം സന്ദർശകൻ, ചിത്രങ്ങള്‍ പുറത്ത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button