ലണ്ടന്‍ : രാജ്യത്ത് നാലാം തരംഗം ആഞ്ഞടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. കുട്ടികളില്‍ നിന്നും കൊറോണാവൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു. ഭൂരിപക്ഷം കുട്ടികളും വാക്സിനെടുക്കാതെ സ്കൂളുകളില്‍ എത്തുമ്പോള്‍ പുതിയ തരംഗം രൂപപ്പെടുമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന 24 കുട്ടികളില്‍ ഒരാള്‍ വീതം പോസിറ്റീവായി കാണുന്ന സ്ഥിതിയുണ്ട്.
Read Also : യു എ ഇയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
മാസത്തിന്റെ തുടക്കത്തില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ക്ലാസ് മുറികളില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണിത്. യുവാക്കളിലാണ് ഇന്ഫെക്ഷനുകള് അധികമെന്നത് സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതാണ് പ്രശ്നത്തിന് ഇടയാക്കുന്നതെന്ന് തെളിവ് നല്കുന്നു.
യുവാക്കളിലാണ് ഇന്ഫെക്ഷനുകള് അധികമെന്നത് സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതാണ് പ്രശ്നത്തിന് ഇടയാക്കുന്നതെന്ന് തെളിവ് നല്കുന്നു. ഇതോടൊപ്പം 35 മുതല്‍ 39 വരെയുള്ളവരിലും, 40-44 പ്രായവിഭാഗത്തിലും, 45-50 പ്രായത്തിലുമുള്ളവരില്‍ നിരക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഡാറ്റ കൂട്ടിച്ചേര്‍ക്കുന്നു. ഇതാണ് സ്കൂളില്‍ നിന്നും മടങ്ങിയെത്തുന്ന കുട്ടികള്‍ വൈറസ് വീടുകളില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയെന്ന ആശങ്ക ഉളവാക്കുന്നത്.
ബ്രിട്ടനിലെ ദൈനംദിന കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയില്‍ 5.2 ശതമാനം വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍. മരണങ്ങളിലും, ആശുപത്രി പ്രവേശനങ്ങളിലും ഇടിവ് സംഭവിക്കുന്നതിനൊപ്പമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. 37,960 പേര്‍ക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്.
Post Your Comments