തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയില് ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ടോക്യോ ഒളിമ്പിക്സില് ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആർ. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജേഷ് കേരളത്തിന്റെയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിന്റെ ജീവിതം കേരളത്തിലെ കുട്ടികള്ക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പി ആര് ശ്രീജേഷിനെ സ്‌പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്കിയ ഉത്തരവ് മന്ത്രി ശ്രീജേഷിന് നല്കി.
Post Your Comments