Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 50 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 50 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 53 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നതങ്ങളിലെ ബന്ധം, കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിന്

5,47,035 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,079 പേർ രോഗമുക്തി നേടി. 8,709 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 227 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: ശരിയത് നിയമം പിന്തുടരണം, ഷേവിങ്ങിനു വിലക്ക്: ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പുമായി താബിലാന്‍

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button