ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും 215 -ാമത് ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഖത്തറിലെ പതിനഞ്ചാമത്തെ ഹൈപ്പർ മാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ താനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവർ ചേർന്നാണ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം ചതുരശ്രയടിയാണ് ഹൈപ്പർ മാർക്കറ്റിന്റെ വിസ്തീർണ്ണം. ആധുനിക രൂപകല്പനയിലുള്ള ന്യൂട്രൽ കളർ ഫിക്‌സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം തുടങ്ങിയവയെല്ലാം പുതിയ ഹൈപ്പർമാർക്കറ്റിലുണ്ട്. ഭക്ഷ്യവസ്തുക്കൾ ഒട്ടും തന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീ ഫിൽ സ്റ്റേഷൻ, പ്രശസ്തരായ പാചക വിദഗ്ധർ നേരിട്ട് ക്ലാസ്സുകൾ എടുക്കുന്ന ലുലു കുക്കിംഗ് സ്‌കൂൾ, സവിശേഷമായ തേനുകൾ ലഭ്യമാകുന്ന ഹണി സ്റ്റേഷൻ, മാംസ ഗുണത്തിന് തുല്യമായ സസ്യോൽപ്പന്നങ്ങളിലൂടെ മാംസ രഹിത ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിയുള്ള വെഗൻ ബുച്ചറി സ്റ്റേഷൻ – Planet Y എന്നിവയാണ് അബു സിദ്ര ലുലു ഹൈപ്പർമാർക്കറ്റിലെ മറ്റ് സവിശേഷതകൾ.
വെഗാൻ ബുച്ചറി സ്റ്റേഷൻ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് എന്ന സവിശേഷയുമുണ്ട്. ഇത് കൂടാതെ രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള അതിവിശാലമായ ഹൈപ്പർ മാർക്കറ്റ് എന്ന പ്രത്യേകതയും അബു സിദ്രയിലെ ലുലു ഹൈപ്പർ മാർക്കറ്റിനുണ്ട്.
Read Also: വ്യാജ ഫേസ്‌ബുക്ക് ഐഡി: കാമുകിയെ തിരികെ കൊണ്ട് വരാൻ 19കാരന്‍ നടത്തിയ തട്ടിപ്പ് വൈറലാകുന്നു
Post Your Comments