Latest NewsNewsIndia

നടുവേദനയുമായി ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഡോക്ടർ

പനാജി: ഭർത്താവിനൊപ്പം നടുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം നടന്നത്. അറിയപ്പെടുന്ന ഒരു ഡോക്ടർക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Also Read:‘ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് യഥാർത്ഥ വില ലഭിക്കുന്ന നിയമം കൊണ്ടുവന്നതോടെ അവർ ഇളകി, ഭാരത് ബന്ദ് എന്ന തമാശ!’ ജിതിൻ

നടുവേദനയുമായി യുവതിയും ഭർത്താവും ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടുവേദനയുടെ കാര്യം ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട ഡോക്ടർ യുവതിയോട് വസ്ത്രമഴിക്കാൻ പറയുകയായിരുന്നു. തുടർന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പീഡന ശ്രമം നടന്നതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയും തുടർന്ന് ഭർത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ കാറില്‍ കയറി ഡോക്ടര്‍ സ്ഥലം വിടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button