KeralaLatest NewsNewsIndia

‘കന്നി മാസമല്ലേ? ‘ആരോ’ ഉണ്ടാക്കി വിട്ടവർക്കൊക്കെ ഇളകും’: ഹരീഷ് വാസുദേവനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച ഹരീഷ് വാസുദേവന് മറുപടിയുമായി സന്ദീപ് വാചസ്പതി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് രംഗത്തെത്തിയ അഡ്വ. ഹരീഷ് വാസുദേവനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ‘കന്നി മാസമല്ലേ? ‘ആരോ’ ഉണ്ടാക്കി വിട്ടവർക്കൊക്കെ ഇളകും. അതുപോലെ കണ്ടാൽ മതി’യെന്ന് സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ നടത്തി യുഎസി ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായെന്നായിരുന്നു ഹരീഷ് വാസുദേവൻ പരിഹസിച്ചത്. പരിഹാസ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ഇദ്ദേഹത്തിന്റെ രൂക്ഷവിമർശനവും ഉയർന്നു.

Also Read:സ്വാതന്ത്ര്യം നഷ്ടപ്പെട്ട് സ്ത്രീകള്‍ വീട്ടുതടങ്കലില്‍, ഐക്യരാഷ്ട്രസഭ അഫ്ഗാനിലെ ക്രൂരതകള്‍ തിരിച്ചറിയണം: പ്രതിഷേധം

‘പലരും പറഞ്ഞു മറുപടി എഴുതണമെന്ന്.കന്നി മാസമല്ലേ? ‘ആരോ’ ഉണ്ടാക്കി വിട്ടവർക്കക്കൊക്കെ ഇളകും. അതുപോലെ കണ്ടാൽ മതിയെന്ന് ഞാൻ’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു. ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോർട്ട് സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു സന്ദീപ് വാചസ്പതിയുടെ പരിഹാസ കുറിപ്പ്.

കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ലെന്നായിരുന്നു ഹരീഷ് വാസുദേവൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്. നാണം കെടുന്നത് മോദീജീയല്ല, ഒരു രാജ്യമാണെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. സുനിൽ നമ്പു വരച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ? എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button