ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരം അടുത്ത പത്തുമാസം കൂടി തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളില്‍ നിന്നും തങ്ങള്‍ പിന്മാറില്ലെന്നും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മഴയും കാറ്റും, മഞ്ഞും, വേനലും വകവയ്ക്കാതെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരാന്‍ തങ്ങള്‍ തയ്യാറാണ്. അടുത്ത 10 മാസം കൂടി പ്രതിഷേധിക്കുമെന്ന് ടികായത് വ്യക്തമാക്കി.
തിങ്കളാഴ്ച രാജ്യത്ത് നടത്തിയ ഭാരത്ബന്ദ് ജനജീവിതത്തെ ബാധിച്ചെന്ന് കരുതുന്നില്ലെന്നും കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങലില്‍ ഭാരത്ബന്ദ് ഭാഗികമായിരുന്നു.
Post Your Comments