കണ്ണൂർ: സാമൂഹിക വികസനത്തിനുള്ള ജനകീയ യജ്ഞമായ ‘നെറ്റ്‌വർക്ക്’ പദ്ധതിയുടെ ഭാഗമായി പിന്നോക്ക – ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള ടാബുകളുടെ മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഡോ. വി. ശിവദാസൻ എംപിയാണ് ഈ ജനകീയ യജ്ഞത്തിന് നേതൃത്വം നൽകുന്നത്.
ആദിവാസി അധിവാസ മേഖലകളിൽ വിനോദ വിജ്ഞാന വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനത്തിലാണ് ഇവരിപ്പോഴുള്ളതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ഡോ. വി. ശിവദാസൻ എം പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post Your Comments