Latest NewsKeralaNews

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് : പ്രമുഖ ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തകനും പങ്കെന്ന് സംശയം

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ ഏറെ വിവാദമായ സംഭവമാണ് മോന്‍സണ്‍ മാവുങ്കലും പുരാവസ്തു തട്ടിപ്പും. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ഇയാളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടേയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

Read Also : താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തി, പറയാനുള്ളതെല്ലാം പറഞ്ഞു: ഇനി റിസള്‍ട്ട് കാത്തിരിക്കുന്നുവെന്ന് വി.എം.സുധീരന്‍

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും പ്രമുഖ ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തകന് ബന്ധമുള്ളതായാണ് സംശയം. 24 ന്യൂസ് ചാനലിലെ കൊച്ചി ബ്യൂറോയിലെ മാദ്ധ്യമപ്രവര്‍ത്തകനു നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മോന്‍സണിന്റെ തട്ടിപ്പില്‍ ഇരായായവര്‍ നല്‍കിയ പരാതിയിലാണ് കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറുടെ പേരുള്ളത്. തട്ടിപ്പിനിരയായ ആളുകള്‍ മോന്‍സണിനെ സമീപിച്ച് പണം തിരികെ ചോദിക്കുമ്പോള്‍ അവരെ ഒതുക്കിയിരുന്നത് ഈ മാദ്ധ്യമ പ്രവര്‍ത്തകനാണെന്നാണ് പരാതിയിലുള്ളത്.

ഇതിനായി 24 ന്യൂസിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ പരിചയപ്പെടുത്തിക്കൊടുത്ത എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരൊക്കെ മോന്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button