ബംഗളൂരു: ഭാരത് ബന്ദിന്റെ ഭാഗമായി ബംഗളൂരു നഗരത്തിൽ പ്രതിഷേധ റാലിക്ക് പങ്കെടുക്കാനെത്തിയ സമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്ക്. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ സമരക്കാരുടെ വാഹനം കയറിയിറങ്ങുകയായിരുന്നു. കന്നട സംഘടന പ്രവർത്തകന്റെ വാഹനം ബംഗളൂരു നോര്‍ത്ത് ഡിവിഷന് ഡിസിപി ധര്‍മേന്ദ്ര കുമാര്‍ മീണയുടെ കാല്‍പ്പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവം നടന്ന ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു പോലീസുകാര്‍ പ്രാഥമിക ചികിത്സ നല്കി. സാരമായ പരിക്കില്ലാത്തതിനാൽ അൽപ്പസമയത്തിനുശേഷം അദ്ദേഹം ഡ്യൂട്ടി തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവർ ഹരീഷ് ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ട്രാഫിക് പോലീസ് പിടിച്ചെടുത്തു.
മക്കളെ കൊന്ന് വീഡിയോ ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു: കാരണക്കാരി ഭാര്യയെന്ന് സന്ദേശം
ഭാരത് ബന്ദിന്റെ ഭാഗമായി സമരക്കാർ നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ തുമകുരു റോഡിലെ ഗൊരഗുണ്ടെപാളയ ജങ്ഷനിൽ ഡിസിപിയും പൊലീസുകാരും പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സമരക്കാരുടെ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ ധർമേന്ദ്ര കുമാർ മീണയുടെ കാലിലൂടെ വാഹനത്തിെൻറ ടയർ കയറിയിറങ്ങുകയായിരുന്നു.
Post Your Comments