Latest NewsIndiaNews

വിചിത്രമായ കാരണത്താൽ വിവാഹ മോചനം തേടി യുവാവ്​: സംഭവം ഇങ്ങനെ

ലഖ്​നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ്​. ഭാര്യയോട്​ കുളിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മില്‍ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവി​ന്‍റെ പരാതിയില്‍ പറയുന്നു.

Also Read: മള്‍ട്ടി റൈഡര്‍ അപകടം: സ്പാനിഷ് റൈഡര്‍ മരിച്ചു

ഭര്‍ത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ചന്ദൗസ്​ ഗ്രാമത്തില്‍നിന്നുളള യുവാവ്​ രണ്ടുവര്‍ഷം മുൻപാണ്​ ഖ്വാര്‍സി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്​. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്​.

​’ദിവസവും കുളിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി ഭര്‍ത്താവ്​ വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നല്‍കി. ഞങ്ങള്‍ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗണ്‍സലിങ്ങിന്​ വിധേയമാക്കി’ -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button