ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് വെച്ച് വധശിക്ഷ നടപ്പിലാക്കുന്ന പ്രാകൃതമായ ശിക്ഷാ രീതികള്‍ താലിബാന്‍ പുന:സ്ഥാപിക്കുന്നതിനെതിരെ അമേരിക്ക. താലിബാന്റെ ഇത്തരം പ്രവൃത്തികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും ഈ രീതികള്‍ ആവര്‍ത്തിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ യുഎസിന് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നില്‍ക്കേണ്ടി വരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അതേസമയം താലിബാനെതിരെ സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്ക അറിയിച്ചു. അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലേക്കുള്ള താലിബാന്റെ പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. മറ്റ് ലോകരാജ്യങ്ങളുമായി പലമേഖലയിലും യുഎസ് പങ്കാളിയായതിനാല്‍ അഫ്ഗാനിസ്ഥാന്‍ ആര് ഭരിച്ചാലും അത് അമേരിക്കയെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് നെഡ് പ്രൈസ് പറഞ്ഞു. താലിബാന്‍ അന്താരാഷ്ട്ര സഹായം ആഗ്രഹിക്കുന്നുണ്ട്, അതിനായി അവര്‍ നിയമസാധുത തേടുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
അമേരിക്ക എന്നും അഫ്ഗാന്‍ ജനതയോടൊപ്പമാണ്. സുരക്ഷിതത്വം ആഗ്രഹിച്ച് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും താലിബാനുമായി മുന്‍വ്യവസ്ഥയില്‍ മാത്രമേ ഇടപെടല്‍ നടത്തുകയുള്ളുവെന്നും നെഡ് പറഞ്ഞു.
Post Your Comments