Latest NewsKeralaNews

നാര്‍ക്കോട്ടിക് ജിഹാദിന്റെ സൃഷ്ടാവ് ബിഷപ്പായതില്‍ ദുഃഖമുണ്ട്: പിണറായി വിജയന്റെ തീരുമാനം സന്തോഷിപ്പിച്ചെന്ന് പി. ചിദംബരം

മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം സന്തോഷിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നാര്‍ക്കോട്ടിക് ജിഹാദിന്റെ സൃഷ്ടികര്‍ത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ടെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു.

വിവാദ വിഷയത്തില്‍ പിണറായി വിജയന്‍ ബിഷപ്പിന് മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഇത്തരം പ്രചരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് സന്തോഷിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു-ക്രിസ്തുമതങ്ങളെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button