ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആംട്രക്ക് ട്രെയിന്‍ പാളംതെറ്റി മൂന്ന് മരണം.സിയാറ്റിലില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലെ വെച്ച് പാളംതെറ്റിയത് .നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. 146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ലിബര്‍ട്ടി കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ല.ട്രെയിനിലെ നിരവധി യാത്രക്കാര്‍ മുന്‍വശത്തെ കാറുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
Post Your Comments