ThiruvananthapuramKozhikodeKeralaNattuvarthaLatest NewsNews

ബാലരാമപുരത്തെ കൈത്തറി വ്യാപാരിയില്‍ നിന്ന് പറ്റിച്ചത് കാൽക്കോടി രൂപ: മലപ്പുറം സ്വദേശി പിടിയില്‍

തിരുവനന്തപുരം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്‌മാന്‍ നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)റാണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. ബാലരാമപുരം പഴയകട ലൈനില്‍ ആശാ ഹാന്റ്‌ലൂമില്‍ നിന്ന് നിരവധി തവണകളിലായി കൈത്തറി വസ്ത്രം വാങ്ങി കബളിപ്പിച്ച കേസിൽ അബ്ദുള്‍ ഗഫൂറിനെ മലപ്പുറത്ത് നിന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്.

അബ്ദുള്‍ ഗഫൂർ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുതൽ ബാലരാമപുരത്തെ ആശാ ഹാന്റ്‌ലൂമിൽ നിന്നും തുടക്കത്തിൽ ചെറിയ തുക നല്‍കി കൈത്തറി വസ്ത്രങ്ങള്‍വാങ്ങി ഉടമയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. പിന്നീട് ചെമ്മാട് മഞ്ചേരി കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ അബ്ദുള്‍ഗഫൂറും പാര്‍ട്ട്ണര്‍മാരും നടത്തുന്ന വസ്ത്രശാലകളിലേക്ക് 25 ലക്ഷത്തോളം രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങി തുക നല്‍കാതെ മുങ്ങുകയായിരുന്നു.

മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്

നിരവധി തവണ ആശാ ഹാന്റ്‌ലൂം ഉടമയായ കുട്ടപ്പൻ തുകയ്ക്ക് വേണ്ടി ഗഫൂറിനെ സമീപിച്ചിരുന്നെങ്കിലും അബ്ദുള്‍ ഗഫൂർ ഭീഷണപ്പെടുത്തി അദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടപ്പന്‍ ബാലരാമപുരം പൊലീസില്‍ നല്‍കിയ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരക്കിയ അബ്ദുല്‍ഗഫൂറിനെ റിമാൻഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button