തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് ഓണ്‍ലൈനായി അടക്കാം.
Also Read: മള്‍ട്ടി റൈഡര്‍ അപകടം: സ്പാനിഷ് റൈഡര്‍ മരിച്ചു
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.admissions.dtekerala.gov.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാം. കോളജ്, കോഴ്സ്/ബ്രാഞ്ച്/സ്പെഷലൈസേഷന്, യോഗ്യത, സീറ്റുകള്‍, സെലക്ഷന് നടപടിക്രമം മുതലായ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
ബി.ഇ/ബി.ടെക്/ബി.ആര്‍ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 54 ശതമാനം മാര്‍ക്കും എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് മിനിമം പാസ് മാര്‍ക്കും മതി. (എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ പരീക്ഷകള്‍ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്ഷന്‍ ‘ബി’ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം). ഫൈനല്‍ സെമസ്റ്റര്‍ എന്‍ജിനീയറിങ് പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം.
Post Your Comments