ദുബായ്: ദുബായ് എക്‌സ്‌പോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്‌സ്‌പോയുടെ ഓപ്പറേഷൻ റൂമുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ഉദ്യോസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും തയ്യാറെടുപ്പുകൽ വിലയിരുത്തുകയും ചെയ്തു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എക്‌സ്‌പോയുടെ ഓപ്പറേഷൻ റൂമുകളിൽ സന്ദർശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്പോ ആരംഭിക്കുന്നത്. മാർച്ച് 31 ന് എക്സ്പോ അവസാനിക്കും. ആറു മാസ കാലത്തേക്കാണ് എക്സ്പോ നടക്കുക.
എക്സ്പോ 2020 ൽ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദർശകരെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് 2020 ൽ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ ഈ വർഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്.
Post Your Comments