ThrissurKeralaNattuvarthaLatest NewsNewsIndia

ഇത് ജയിലോ അതോ നാടകക്കളരിയോ: കൊടി സുനിയുടെ ‘ശത്രുവിന്’ ജയിലില്‍ മര്‍ദനമേറ്റ സംഭവത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം

തൃശൂര്‍: ജയിലിനുള്ളില്‍ വച്ച് കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാൾക്ക് മര്‍ദനമേറ്റെന്ന വാർത്ത പുറത്തു വന്നതോടെ ജയിൽ അധികൃതർക്കെതിരെ വിമർശനം ശക്തമാകുന്നു. വിയ്യൂര്‍ അതിസുരക്ഷാ ജയിലിൽ വച്ചാണ് വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷിന് (28) മര്‍ദനമേറ്റത്. ജയിലിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെ അധികൃതരുടെ കെടുകാര്യസ്ഥതയായിട്ടാണ് ജനങ്ങൾ നോക്കിക്കാണുന്നത്.

Also Read:ആരോ ചന്തയ്ക്ക് പോയതുപോലെയായി: പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ

തന്റെ ദേഹം മുഴുവന്‍ പരിക്കുകളാണെന്നും, മൂത്ര തടസമുണ്ടെന്നും കോടതിയെ നേരിട്ട് ബോധിപ്പിച്ച പ്രജീഷിനെ വൈദ്യപരിശോധനയ്ക്കു ശേഷം ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാൽ സംഭവത്തിൽ ജയിൽ അധികൃതരുടെ വിശദീകരണമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നാടകമാണിതെന്ന് സംശയമുണ്ടെന്നായിരുന്നു ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്. ഇത് ജയിലാണോ അതോ നാടകക്കളരിയാണോ എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങൾ ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button