ബെയ്ജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മരണം. രണ്ടു പേരെ കാണാതായി. വെള്ളിയാഴ്ച പുലര്‍ച്ചെ തൊട്ടു പെയ്ത മഴയില്‍ 15 ടൗണ്‍ഷിപ്പുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 8,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് നന്ജാവോ കൗണ്ടിയിലെ 13 ടൗണ്‍ഷിപ്പിലും നന്യാംഗ് സിറ്റിയിലെ ഫാംഗ്ചെംഗ് കൗണ്ടി രണ്ടിലും വൈദ്യുതിയും ആശയവിനിമയവും തടസപ്പെട്ടിരിക്കുകയാണ്.
Read Also: കൃഷിഭവനുകളെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്
നന്ജാവോ കൗണ്ടിയിലെ 11 ഗ്രാമങ്ങളിലുള്ള 27,554 പേര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം താത്കാലികമായി നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് വീണ്ടും പുനസ്ഥാപിച്ചു. വെള്ളപ്പൊക്കമുണ്ടായ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Post Your Comments