ദുബായ് : എക്‌സ്‌പോ വേദിയിലേക്ക് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ആർടിഎ വ്യക്തമാക്കി. 50 പുതിയ മെട്രോ ട്രെയിനുകൾ, 203 ഹൈടെക് ബസുകൾ എന്നിവയ്ക്കു പുറമേ 15,000 ടാക്‌സികളും മുഴുവൻ സമയവും സർവീസ് നടത്തും.
Read Also : കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്
പാർക്കിങ് മേഖലകളിൽ നിന്നു എക്‌സ്‌പോ ഗേറ്റുകളിലേക്കും ഗേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ചും സർവീസുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉൾപ്പെടെ നേരിട്ടുള്ള 2,203 സർവീസുകളാണുള്ളത്. ശനി മുതൽ ബുധൻ വരെ 1,956 സർവീസുകൾ.
‘എക്‌സ്‌പോ റൈഡർ’ എന്ന പേരിൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ജുമൈറ, ഇത്തിസലാത്ത്, ഗ്ലോബൽ വില്ലേജ്, അൽ ബറാഹ, അൽ ഗുബൈബ, ഇന്റർനാഷനൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മാൾ എന്നിവിടങ്ങളിൽ നിന്ന് 126 ബസുകൾ സൗജന്യ സർവീസ് നടത്തും. ഹോട്ടലുകളിൽ നിന്നു സന്ദർശകരെ കൊണ്ടുപോകാൻ 2 പ്രത്യേക ബസുകളും ഉണ്ടാകും.
Post Your Comments