KottayamLatest NewsKeralaNattuvarthaNewsCrime

നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത്‌ ശ്വാസം മുട്ടി: മാതാപിതാക്കളെ ചോദ്യം ചെയ്യും

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല

കോട്ടയം: നാല് മാസം പ്രായമായ കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്നും ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളെ തിങ്കളാഴ്ചയായിരിക്കും പൊലീസ് ചോദ്യം ചെയ്യുക.

കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും പുറത്തു വന്ന നിലയിലായിരുന്നു. കുഞ്ഞ് മരണപ്പെടുന്ന സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ അച്ഛന്‍ റിജോയെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button