Latest NewsNewsInternational

ദക്ഷിണ-ഉത്തര കൊറിയകള്‍ ഒന്നിക്കുന്നു : സൗഹൃദ നീക്കവുമായി കിം ജോങ് ഉന്‍

സോള്‍: ഏറെ നാളത്തെ ഇടവേളകള്‍ക്കു ശേഷം ഉത്തര കൊറിയയില്‍ നിന്നും സമാധാനത്തിന്റ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പടലപിണക്കങ്ങളെല്ലാം മറന്ന് ദക്ഷിണ-ഉത്തര കൊറിയകള്‍ ഒന്നിക്കുന്നു എന്നാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഉത്തരകൊറിയ അറിയിച്ചതായും മാദ്ധ്യമ റിപ്പോര്‍ട്ടിലുണ്ട്. ദക്ഷിണകൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളും ഇരട്ടത്താപ്പും ഒഴിവാക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോംങ് വ്യക്തമാക്കിയത്.

Read Also :ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ വ്യോമസേന : വരുന്നൂ, അത്യാധുനിക യുദ്ധവിമാനങ്ങള്‍

1950 മുതല്‍ 1953 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം കൊറിയന്‍ രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉത്തരകൊറിയയുടെ ക്ഷണം എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇരുരാജ്യങ്ങളിലും സമാധാന അന്തരീക്ഷം കൊണ്ടുവരുന്നതിനായി ദക്ഷിണകൊറിയന്‍ പ്രസിഡന്റായ മൂണ്‍ ജേ ഇന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button