NewsInternational

തത്തകളെ ചുമലിലിരുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി: ചിത്രങ്ങള്‍ വൈറല്‍

ബെര്‍ലിന്‍: തത്തകളോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലര്‍ക്ക് കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ജല മെര്‍കലിന് കൊത്തേറ്റത്. തത്തയുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ട് വൈറലായി.

ആന്‍ജല മെര്‍കലിന്റെ നിയോജക മണ്ഡലമായ മെകലന്‍ബര്‍ഗിലെ മാര്‍ലോ ബേര്‍ഡ് പാര്‍ക്കിലായിരുന്നു സംഭവം. ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളുമായി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷികളെ കൈയിലും ചുമലിലും ഇരുത്തിയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് തത്തകള്‍ ആന്‍ജല മെര്‍കലിനെ കൊത്തിയത്.

ഓസ്‌ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് തത്തകളാണ് ജര്‍മന്‍ ചാന്‍സിലറെ കൊത്തിയത്. കൈയിലെ ബൗളില്‍ ആഹാരം വച്ച് തത്തകളെ ആകര്‍ഷിച്ച് ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും തത്തയുടെ കൊത്തേറ്റ് കരയുന്ന ചാന്‍സിലറുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button