തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഇനി ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോടതി നിര്‍ദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമുള്ള ചികിത്സക്ക് സംസ്ഥാന ആയുഷ് വകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
Also Read:ബിജെപി പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം, കോട്ടയത്ത് യുഡിഎഫ് പുറത്ത്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് ആറിനാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ‘ആഴ്സെനിക ആല്‍ബം’ എന്ന മരുന്ന് വിതരണം ചെയ്യാന്‍ ആയുഷ് മന്ത്രാലയം ഹോമിയോപ്പതിയ്ക്ക് നിര്‍ദേശം നല്‍കിയത്. മാർച്ചിലായിരുന്നു സംസ്ഥാന സർക്കാർ ഇത് നടപ്പിലാക്കിയത്.
പുതിയ ഉത്തരവ് വന്നതോടെ പ്രതിരോധ മരുന്നിൽ നിന്ന് കിടത്തി ചികിത്സയെന്ന വലിയ ഉത്തരവാദിത്തലിലേക്കാണ് ഹോമിയോപ്പതി വിഭാഗം ചെന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 1070 ഹോമിയോ ഡിസ്പെന്‍സറികളിലും കിടത്തിച്ചികിത്സയുള്ള 34 ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ ലഭ്യമാകും. കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ഹോമിയോ ചികിത്സക്ക് നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നില്ല. കിടത്തി ചികിത്സ ഇത്രത്തോളം വൈകിയതും സംസ്ഥാന സർക്കാരിന്റെ കാര്യമായ ഇടപെടൽ വിഷയത്തിന് ലഭിക്കാത്തത് തന്നെയായിരുന്നു.
Post Your Comments