ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം കേരള പോ​ലീ​സി​നു​ണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ

തിരുവനന്തപുരം: ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം കേരള പോ​ലീ​സി​നു​ണ്ടെന്നും, പോ​ലീ​സി​ലെ മാ​റ്റം ജ​നം സ്വീ​ക​രി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ ന​യം തെ​റ്റു​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ന്നാ​ണ്. കു​റ​ച്ചു​പേ​ര്‍ തെ​റ്റു​ചെ​യ്താ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ മോ​ശം പ്ര​തി​ച്ഛാ​യ ന​ല്‍​കും. ന​ന്‍​മ​യു​ടെ ഭാ​ഗ​ത്തും സ​ര്‍​ക്കാ​രു​ണ്ടാ​കും. ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യ ഒ​രു സം​സ്ഥാ​നം എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​മ്പോള്‍ പോ​ലീ​സി​നാ​ണ് അ​തി​ന്‍റെ മേ​ന്‍​മ അ​വ​കാ​ശ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Also Read:എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജ്: നിര്‍ണ്ണായക തീരുമാനം, ചങ്കിടിപ്പോടെ ആപ്പിളും

അതേസമയം, കേരള പോലീസിനെ വളരെ ഭീതിയോടെയാണ് സംസ്ഥാനത്തെ ജനങ്ങൾ കാണുന്നത്. അതിന് കാരണങ്ങളായ പല സംഭവങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. അനാവശ്യ പിഴയും, തല്ലി ചതയ്ക്കലും, കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കലുമെല്ലാം അതിൽപ്പെടുന്നു. ഇതിനെയെല്ലാം മായ്ച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. ഇതിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. എത്രയൊക്കെ പോലീസ് ജനകീയമാകാൻ ശ്രമിച്ചാലും വീണ്ടും അധികാരം ഞരമ്പുകളിൽ തിളയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് സാമൂഹ്യമാധ്യമങ്ങൾ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button