ലണ്ടൻ : യു കെയിൽ നിരവധി തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്, 7513 എച്ച്ജിവി ഡ്രൈവര്‍, 6557 ബാര്‍ ജീവനക്കാര്‍, 32615 സെയില്‍സ് അസിസ്റ്റന്റ്, 2678 സ്‌കൂള്‍ സെക്രട്ടറി, 2478 ലോലിപോപ് മെന്‍ & വുമണ്‍, 2251 പോസ്റ്റല്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങള്‍.
നിലവില്‍ രണ്ട് മില്ല്യണ്‍ തൊഴിലവസരങ്ങളാണ് യുകെ മുന്നോട്ട് വെയ്ക്കുന്നതെന്ന് പുതുതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ 220,000 പുതിയ ജോലികള്‍ക്കാണ് പരസ്യം നല്‍കിയിരിക്കുന്നത്.
റോഡ് ഹോളേജ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം യുകെയ്ക്ക് 1 ലക്ഷം എച്ച്ജിവി ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. എച്ച്ജിവി ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 50,000 പൗണ്ട് വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.
ഗ്യാസ് വില ഉയരുന്നത് മൂലം കൂടുതല്‍ എനര്‍ജി കമ്പനികളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഈ അവസ്ഥ മൂലം പണപ്പെരുപ്പം ഈ വര്‍ഷം 4 ശതമാനത്തിന് മുകളിലേക്ക് പോകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ജോലികളിലേക്ക് ആളെ എത്തിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാനുള്ള ആലോചനയിലാണ് മന്ത്രിമാര്‍.
Post Your Comments