ഒക്കലഹോമ : യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ ബോബ് ലീ അലന് (54) ഒക്കലഹോമ കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
ആഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ വിചാരണ സെപ്തംബര്‍ 20 ന് ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായത്. ലൈസന്‍സില്ലാതെ ശസ്ത്രക്രിയ നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്ത കുറ്റമാണ് ലീ അലനെതിരെ പോലീസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് .
മരങ്ങള്‍ക്കിടയില്‍ പണിതീര്‍ത്ത ക്യാബിനില്‍ വച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം (ടെസ്റ്റിക്കിള്സ്) കാസ്ട്രേഷന് എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. നീക്കം ചെയ്ത ശരീരഭാഗം ഇയാള്‍ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്ത വൃഷണം തനിക്ക് കഴിക്കാന്‍ വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതെന്നാണ് അലന് മൊഴി നൽകിയത്.
Post Your Comments