Latest NewsNewsInternationalBahrainGulf

ഉംറ അനുഷ്ഠിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള പെർമിറ്റ്: നടപടി ക്രമങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ

മനാമ: ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്. ഉംറ പെർമിറ്റുകൾ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതിനുള്ള പെർമിറ്റ് നേടുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള നടപടി ക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: തത്തകളെ ചുമലിലിരുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി: ചിത്രങ്ങള്‍ വൈറല്‍

കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഉംറ വിസകൾ അനുവദിക്കുന്നത്. രോഗമുക്തി നേടി 14 ദിവസം പൂർത്തിയാക്കിയവർ, വാക്‌സിൻ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ അനുമതിയുള്ളത്. ഉംറ പെർമിറ്റിന് മുഖീം ആപ്പിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഉംറ പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി വാക്‌സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിന് ‘Tawakkalna’, ‘Eatmarna’ എന്നീ ആപ്പുകൾ ഉപയോഗിക്കേണ്ടതാണെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

Read Also: ഈ ഐപിഎൽ അവന്റെ അവസാന മത്സരമായിരിക്കും: ഹൈദരാബാദിന്റെ ഇന്ത്യൻ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഉംറ പെർമിറ്റ് പ്രകാരം തീർത്ഥാടനത്തിന് അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഫൈസർ ബയോഎൻടെക്, ഓക്‌സ്‌ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കോവിഡ് വാക്‌സിനുകൾ ഉപയോഗിച്ച് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർക്കാണ് സൗദി ഉംറ അനുഷ്ഠിക്കുന്നതിനായി പ്രവേശനം അനുവദിക്കുന്നത്.

സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ഫൈസർ, ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം പ്രവേശനം അനുവദിക്കുന്നതാണ്. ഉംറ പെർമിറ്റുകൾ ഇല്ലാതെ തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുന്നതാണെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

Read Also: സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button