കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുഞ്ഞ് മരണപ്പെടുന്ന സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. അതേസമയം സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments