KeralaLatest NewsNews

പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ കാഴ്ചക്കാരാകില്ല: കൃഷിമന്ത്രി

കൃഷിഭവനുകളെ കൂടി ബന്ധപ്പെടുത്തി ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളീകേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ കാഴ്ചക്കാരാകില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വേങ്ങേരിയിലെ പച്ചത്തേങ്ങ സംഭരണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

‘നാളികേര വികസന കോര്‍പറേഷന്റെയും കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ക്രമീകരിക്കും. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും. പച്ചത്തേങ്ങ വില 32 രൂപയില്‍ താഴുന്ന സമയത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നാളികേരം സംഭരിക്കും. കൃഷിഭവനുകളെ കൂടി ബന്ധപ്പെടുത്തി ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷം നൂറിടത്തു കൂടി ആരംഭിക്കും’- പി പ്രസാദ് വ്യക്തമാക്കി.

Read Also: കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ചെറുപാർട്ടികൾ: പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്

വേങ്ങേരിയിലെ പച്ചത്തേങ്ങ സംഭരണ യൂണിറ്റ് ഉദ്ഘാടന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍, അംഗം പി വിശ്വന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ പി.പി.നിഖില്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button