
വാഷിങ്ടണ്‍: ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പാകിസ്താനില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യു.എസിനുണ്ടെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിനോട് യു.എസ് വൈസ് പ്രസിഡന്‍റ് യോജിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകര ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി.
ഇന്ത്യയുടെയും അമേരിക്കയുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഭീകരവാദം തടയേണ്ടത് അനിവാര്യമാണ്. അതിന് കര്‍ശന നടപടി പാകിസ്താന്‍ സ്വീകരിക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമല ഹരിസും കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments