കോട്ടയം: സംസ്ഥാനത്ത് നര്‍കോട്ടിക്-ലൗ ജിഹാദുകള്‍ കത്തി നില്‍ക്കുന്നതിനിടെ ഇപ്പോള്‍ ഉയരുന്ന ചോദ്യം എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയെ കുറിച്ചാണ് . ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ഉത്തരമില്ലായിരുന്നു. അന്വേഷണം പലവഴിക്ക് തിരിച്ചുവിട്ടിട്ടും ജെസ്‌നയെ കണ്ടെത്താന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം ഇടപെടുകയും അന്വേഷണം സിബിഐക്കു വിടുകയുമായിരുന്നു.
പക്ഷേ, ഇതുവരെയും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാര്‍ച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്.
കേരളത്തില്‍ ലൗ ജിഹാദ് ആരോപണങ്ങള്‍ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചര്‍ച്ചയായി മാറിയത്. ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധു വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്നത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണു പോയതെന്നാണു പൊലീസിന് ലഭിച്ച വിവരം. ഈ കേസ് സിബിഐ ഏറ്റെടുത്തതോടെ ജെസ്‌ന എവിടെയെന്ന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജെസ്‌നയുടെ ബന്ധുക്കള്‍.
Post Your Comments