ചൂട് കാലമായതിനാൽ വീട്ടിലിരിക്കാനും പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയാണ്. ഇതിനോടൊപ്പം തന്നെയാണ് ചൂടുകുരുവിന്റെയും വരവ്. ചൂടുകൂടുമ്പോൾ വിയർപ്പ് ഗ്രന്ഥികളിൽ തടസ്സം ഉണ്ടാക്കുകയും ഇതുമൂലം തൊലിപ്പുറത്ത് ചെറിയ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. ഇതിന് പരിഹാരമായി കുരുക്കൾ വന്ന ഭാഗത്ത് തണുത്ത വെള്ളത്തിൽ മുക്കിയ തുണി വയ്ക്കാം. അല്ലെങ്കിൽ ഈ ഭാഗത്ത് തൈര് തേക്കുന്നത് ഉത്തമമാണ്.
Read Also:- കോവിഡ് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍!
ഇതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ചൂടിനെ പ്രതിരോധിക്കാൻ കഴിയും. കൂടാതെ വെള്ളവും പഴവർഗങ്ങളും ധാരാളം കഴിക്കണം.
Post Your Comments