കണ്ണൂര്‍: കണ്ണൂരിൽ അച്ഛൻ്റെ വെട്ടേറ്റ് കുഞ്ഞ് മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഭാര്യയെയും കുട്ടിയെയും വെട്ടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
Read Also: ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം
അതേസമയം പ്രണയം നിരസിച്ചതിനെ തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടി പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ചെന്നൈ പോലീസ് പറയുന്നു.
Post Your Comments