തിരുവനന്തപുരം : മാറനല്ലൂരില്‍ 9 വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. വ്യവസായ വകുപ്പിലെ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രാവിലെ ഭക്ഷണവുമായി എത്തിയ സലീമിന്റെ സഹോദരിയാണ് ആഷ്‌ലിനെ കിടപ്പുമുറിയിലും സലീമിനെ അടുക്കളക്ക് സമീപവും മരിച്ച നിലയില്‍ കണ്ടെത്തിയത്. സലീമിന്റെ കൈഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു.
മൂന്ന് വിവാഹം കഴിച്ച സലീമിന്റെ മൂന്നാമത്തെ ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആഷ്‌ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Post Your Comments