തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരക്ക് മാറ്റമില്ലാതെ തുടരുന്നു. പല ജില്ലകളിലും ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലാണ്. ഇതോടെ കേരളത്തിലെ ഉത്സവകാലത്തിന് മുന്നോടിയായി പുതിയ മാര്‍ഗനിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ടി.പി.ആര്‍ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. 5 ശതമാനത്തിന് താഴെ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താം. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ക്ലാസ് തുടങ്ങുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാരായ വീണാ ജോര്‍ജും വി.ശിവന്‍കുട്ടിയും മാദ്ധ്യമങ്ങളെ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും ഇടനല്‍കാത്ത രീതിയിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയെന്നും മന്ത്രിമാര്‍ അറിയിച്ചു.
Post Your Comments