KozhikodeLatest NewsKeralaNews

സാമ്പത്തിക ബുദ്ധിമുട്ടൊക്കെ ജനങ്ങൾക്കല്ലേ ? ലക്ഷങ്ങൾ മുടക്കി എസ്കോര്‍ട്ട് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി മുഖ്യമന്ത്രി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ആഢംബര കാറുകള്‍ വാങ്ങാനൊരുങ്ങുന്നു. 4 കാറുകളാണ് വാങ്ങുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാല് കാറുകള്‍ വാങ്ങാനുള്ള നടപടി. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ഇന്നോവ ക്രീസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുമാണ് ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

Also Read: കരഞ്ഞപ്പോൾ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി മുത്തശ്ശി: പിഞ്ചു കുഞ്ഞിന് അതിദാരുണ അന്ത്യം

ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മെയ് 29 നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button