KottayamKeralaNattuvarthaLatest NewsNews

ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടുനിന്നത്

കോട്ടയം: ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപിയുടെ പിന്തുണയോടെ പാസായി. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി പിന്തുണയോടെ അവതരിപ്പിച്ച എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങളാണ് അനുകൂലിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഒരു സിപിഎം സ്വതന്ത്ര്യന്റെ വോട്ട് അസാധുവായി. പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടുനിന്നത്.

അതേസമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കോട്ടയം, ഈരാറ്റുപേട്ട നഗരസഭകളിലെ എല്‍ഡിഎഫിന്റെ നിലപാട് കണ്ടാല്‍ സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐയുടെ പിന്തുണയോടെയാണ് പാസാക്കിയത്. ഇതോടെ ഇവിടെയും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. 28 അംഗ നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button