ThiruvananthapuramLatest NewsKerala

നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപേ നോക്കുകൂലി നൽകാത്തതിനു മർദ്ദനം

സൈറ്റിലുണ്ടായിരുന്ന പലകകൾ മാറ്റിവച്ചതിനാണ് നോക്കുകൂലി ചോദിച്ചത്. തുടർന്ന് ജോലിയും തടസപ്പെടുത്തി.

തിരുവനന്തപുരം: പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ട് നിർമാണ തൊഴിലാളികൾക്ക് മർദ്ദനം. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അതിക്രമമുണ്ടായത്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ടവരാണ് മർദ്ദിച്ചത്. പോത്തൻകോട് പൊലീസ് കേസെടുത്ത് രണ്ടു പേരെ അറസ്റ്റു ചെയ്തു. നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപാണ് നോക്കുകൂലിയുടെ ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ നിർമാണ തൊഴിലാളികളെ മർദ്ദിക്കുന്നത്.

പോത്തൻകോട് കടുവാക്കുഴിയിൽ വീട് നിർമാണം നടക്കുന്നിടത്താണ് യൂണിഫോം പോലും ധരിക്കാതെ യൂണിയനുകാർ നോക്കുകുലി ആവശ്യപ്പെട്ടത്. സൈറ്റിലുണ്ടായിരുന്ന പലകകൾ മാറ്റിവച്ചതിനാണ് നോക്കുകൂലി ചോദിച്ചത്. തുടർന്ന് ജോലിയും തടസപ്പെടുത്തി. നോക്കുകൂലി നൽകാനാവില്ലെന്ന് നിർമാണ തൊഴിലാളികൾ അറിയിച്ചത് വാക്കുതർക്കത്തിലും മർദ്ദനത്തിലും കലാശിക്കുകയായിരുന്നു.

ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ട പതിനഞ്ചിനടുത്ത് ചുമട്ടു തൊഴിലാളികളാണ് അതിക്രമം നടത്തിയത് എന്നാണ് ആരോപണം. അതിക്രമം മൊബൈലിൽ പകർത്തിയയാളെയും യൂണിയനുകാർ മർദിച്ചു. മൊബൈലും വലിച്ചെറിഞ്ഞു. നാലു നിർമാണ തൊഴിലാളികൾക്ക് പരുക്കേറ്റു. അതിക്രമത്തിൽ കേസെടുത്ത പൊലീസ് ഐ എൻ.ടി.യു.സിയിൽപ്പെട്ട വേണുഗോപാൽ, തുളസിധരൻ എന്നീ ചുമട്ടുതൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button