KeralaLatest NewsNews

സ്‌കൂളുകള്‍ തുറക്കുന്നത് നവംബര്‍ ഒന്നിന് തന്നെ : 9 പ്രധാന തീരുമാനങ്ങള്‍ എടുത്ത് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമില്ല. നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്നതിന് തീരുമാനമായി. ഇതിന് മുന്നോടിയായാണ് വ്യാഴാഴ്ച വൈകിട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നത്. കുട്ടികളുടെ യാത്രാസൗകര്യം, സ്‌കൂളുകളിലെ ക്രമീകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

Read Also : കൊവിഡ്, ഉത്സവകാലത്തിന് മുന്നോടിയായി പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം

പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ :

സ്‌കൂള്‍ തുറക്കുന്നതിനു സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കും. ഇതിനായി ആരോഗ്യ-വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി.

മാര്‍ഗ്ഗനിര്‍ദ്ദേശം അന്തിമമാക്കുന്നതിനു മുന്‍പ് അദ്ധ്യാപകരും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും യോഗത്തില്‍ തീരുമാനമായി.

മുഴുവന്‍ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

ബയോ ബബിള്‍ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളാകും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുക

അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന.

ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്. എന്നാല്‍ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്.

പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമ്പര്‍ക്ക സാദ്ധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും.

സ്‌കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഉടന്‍ അന്തിമ രൂപം നല്‍കും.
കും.

സ്‌കൂള്‍തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നതിനൊപ്പം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് ഉറപ്പാക്കുന്നതിനുള്ള നടപടികളും വൈകാതെ ഉണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button